Friday 21 October 2011

വേനല്‍ മഴ

ആളിക്കത്തുന്ന സൂര്യന്‍റെ
ചൂടില്‍ പടരുന്ന 
വിയര്‍പുതുള്ളികള്‍
ചിതറി വീണ പോലെ 
അങ്ങും ഇങ്ങും ചന്നം പിന്നം  
ചാറുന്നൂ വേനല്‍ മഴ.

പൊള്ളുന്ന മണലുരുകി
ഒരു നേര്‍ത്ത  വെള്ളി-
രേഖയായ്   പുഴ
കാത്തിരിക്കും വേഴാമ്പല്‍  പോലെ 
ദാഹിച്ചു വലയുമീ കണ്ഠങ്ങള്‍

ഊഷരമായ ഭൂമിയോ 
നെടുവീര്‍പ്പിടുന്നൂ നിരാശയയായ്
ആരുമറിയാതെ ഹതാശയായ് 
സ്വന്തം ഊര്‍വരത ഉള്ളിലൊതുക്കി 
രേതസ്സാം  വര്‍ഷം കാത്തിരിപ്പു 
നിത്യകന്യയാം  ഭൂമി .

Wednesday 1 July 2009

Venal Mazha.

Aalikkathunna sooryante
Choodil padarunna
Viyarppu thullikal
Chithari veena pole,
Angumingum channam pinnam
Chaarunnu venal mazha.
Pollunna manaluruki
Oru nertha velli-
Rekhayay puzha.
Kaathirikkum vezhambal pole
Daahichu valumee k antangal.
Oosharamaaya bhoomiyo,
Neduveerppidunnu niraashayay
Aarumariyathe hathaashayay.
Swanthom urvaratha ullilothukki
Rethassam varsham kaathirippoo
Nithya kanyayam bhoomi.

Murali / 30/06/09